മൈസൂർ: കർണാടക സംസ്ഥാനത്തെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ അണക്കെട്ടിന്റെ ഒരു ഷട്ടർ തകർന്നു. 19-ാം ഷട്ടറാണ് തകർന്നത്. ഈ ഷട്ടറിലൂടെ 35,000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. അണക്കെട്ട് തകരുന്നത് ഒഴിവാക്കാൻ 33 ഷട്ടറുകളും തുറന്നതായി അധികൃതർ അറിയിച്ചു. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപ്പൂർ ജില്ലകളിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് നിലവിൽ ഡാമിൽ നിന്നൊഴുക്കുന്നത്. വെള്ളത്തിൻ്റെ അളവ് സുരക്ഷിത പരിധിയിലെത്തിച്ചാൽ മാത്രമേ അറ്റുകുറ്റപ്പണികൾ സാധ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്.
മുല്ലപ്പെരിയാർ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ടാണ്. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്.
A shutter of Tungabhadra Dam broke. All 33 shutters were opened.